The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

വിജയാഘോഷത്തിനിടയിൽ ക്രിക്കറ്റ് താരം മരിച്ചു

കർണാടകയിൽ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്സാല കെ ഹൃ​ദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോൺ ടൂർണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് മൈതാനത്തുവച്ച് ഹൊയ്സാലയ്ക്ക് ഹ‍ൃദയാഘാതമുണ്ടായത്.

ബെം​ഗളൂരുവിലെ ആർ.എസ്.ഐ. ക്രിക്കറ്റ് മൈതാനത്ത് തമിഴ്നാടിനെതിരായി കർണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കർണാടകയുടെ വിജയത്തിനുശേഷം ടീമം​ഗങ്ങൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചുതന്നെ മറ്റു ടീമം​ഗങ്ങൾ സി.പി.ആർ ഉൾപ്പെടെയുള്ള പ്രാഥമികശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് ബെം​ഗളൂരുവിലെ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു. കർണാടക ടീമിൽ അണ്ടർ 25 വിഭാ​ഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്സാല. കർണാടക പ്രീമിയർ ലീ​ഗിലും കളിച്ചിട്ടുണ്ട്.

Read Previous

വിവാഹം കഴിക്കാൻ ചാനൽ അവതാരക​നെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ

Read Next

വക്കീൽ ഗുമസ്തൻ കെ. വി ചന്തു അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73