മധൂർ കല്ലക്കട്ടയിൽ കൊറിയർ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഡെലിവറി ബോയിയെ ക്രൂരമായി മർദ്ദിച്ചു. മധൂർ മായിപ്പാടിയിലെ ഈകോം എക്സ്പ്രസ് കൊറിയർ സ്ഥാപനത്തിലാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ സ്ഥാപനത്തിലെ ഡെലിവറി ബോയ് ആയ കല്ലക്കട്ട ശാദുലി മനസിൽ മുഹമ്മദ് ഷാന്‍ ( 22)പരിക്കേറ്റു. കണ്ടാൽ അറിയാവുന്ന യുവാവ് കഴിഞ്ഞ ദിവസം കൊറിയർ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ഷാദുലിയെ മുഖത്തും ദേഹത്തും അടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. കുമ്പള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.