കരുണ പാലിയേറ്റീവ് സൊസൈറ്റി നിലേശ്വരത്ത് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.35 ലക്ഷം രൂപ ചിലവ് വരുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർവ്വഹിച്ചു. കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ ഡോ. എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയ ഡോ.രഘുനാഥ് ചോയിയെ ആദരിച്ചു. കരുണ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രസിഡൻ്റ് ശ്രീ. കെ.വി. പ്രസാദ് പൊന്നാടയും ഫലകവും നൽകി കാനായിയെ ആദരിച്ചു. യോഗത്തിൽ വെച്ച് കേരള പാലിയേറ്റീവ് കെയർ പുറത്തിറക്കുന്ന സഹയാത്ര എന്ന മാസികയുടെ പുതിയ വരിക്കാരായി കരുണയിലെ അറുപതോളം വരുന്നവരുടെ വിവരങ്ങൾ ഡോ. കെ.സി.കെ. രാജ പാലിയേറ്റീവ് കെയർ ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രഭാകരന് കൈമാറി. ചടങ്ങിന് ആശംസകൾ അർപ്പിച്ച് ഡോ. വി.സുരേശൻ സംസാരിച്ചു. ട്രഷറർ കൃഷ്ണൻ ചിറമ്മൽ നന്ദിയും പറഞ്ഞു.