കാഞ്ഞങ്ങാട്: ജില്ലാ ജയിലിൽ സഹതടവുകാരന്റെ ആക്രമണത്തിനിരയായ യുവാവിന്റെ നില അതീവ ഗുരുതരം. കാസർകോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കം സ്വദേശി പി. എസ് മനുവിന്റെ നിലയാണ് അതീവ ഗുരുതരമായത് ഇതോടെ മനുവിനെ പരിയാരം മെഡിക്കൽ കോളേജിലെ തീവ്ര പരിഗണ വിഭാഗത്തിലേക്ക് മാറ്റി. മൈലാട്ടിയിലെ കെ കെ നിലയത്തിൽ ശരണ്ആണ് മനുവിനെ ആക്രമിച്ചത്. വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ശരണും നിസാര കാര്യത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടാവുകയും പിന്നീട് പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.