കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം വിദ്യാനഗര്‍ ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയില്‍ നടത്തിയ ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി സംസ്ഥാന നിര്‍വ്വാഹക സമിതയംഗം ഒ.എം ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ടി.ഐ.എച്ച്.എസ് നായന്മാര്‍മൂല ഹെഡ് മാസ്റ്റര്‍ അനില്‍കുമാര്‍ മാസ്റ്റര്‍, ജില്ലാ ശിശുക്ഷേമ എക്സിക്യുട്ടീവ് അംഗങ്ങളായ ജയന്‍ കാടകം, എം.വി നാരായണന്‍, പി ശ്യാമള, കെ സതീശന്‍ പ്രവീണ്‍ പാടി എന്നിവര്‍ സംസാരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ കരീം സ്വാഗതവും ട്രഷറര്‍ സി.വി ഗിരീഷന്‍ നന്ദിയും പറഞ്ഞു. 156 വിദ്യാര്‍ത്ഥികളാണ് യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്തത്.