The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ശുചിത്വ പുരസ്‌കാരം നൽകി

നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമുള്ള വീടും പരിസരവും ഒരുക്കിയ വർക്ക് ഉപഹാരം നൽകി. കിഴക്കൻ കൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർ പേഴ്സൺ ടി.വിശാന്ത ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു.

വാർഡ്‌ കൗൺസിലർ ടി.വി.ഷീബ അധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ടി. പി. ലത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി. ഭാർഗവി, കൗൺസിലർമാരായ പി. വത്സല, ജയശ്രീ,നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു, മൂന്നാം വാർഡിലെ വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കുഞ്ഞിക്കേളു മാസ്റ്റർ, പി. യു. രാമകൃഷ്ണൻ, മുരളീധരമാരാർ, രവീന്ദ്രൻ കൊറോത്ത്, എന്നിവർ സംസാരിച്ചു.സുലോചന, ചന്ദ്രശേഖരൻ മാസ്റ്റർ,ചന്തൂട്ടി, കുഞ്ഞിക്കേളു മാസ്റ്റർ, നവീന്ദ്രനാഥ്‌എന്നിവരാണ് ആദരവിന് അർഹമായത്.

താലൂക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശൻ സ്വാഗതവും
ജാഗ്രത സമിതി അംഗം ബാബു എൻ പ്രഭു നന്ദിയും പറഞ്ഞു.

 

Read Previous

ഷനീജ് മുഹമ്മദിന് സ്നേഹോപഹാരം

Read Next

മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടർ കുളിമുറിയിൽമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!