പഠിച്ച വിദ്യാലയത്തിൽ തന്നെ വായനാ മാസാചരണത്തിൽ അതിഥിയായി നിയമോൾ. കൂട്ടക്കനി ഗവ.യു പി സ്ക്കൂളിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസിൽ പഠിച്ച നിയമോൾ അതിഥിയായി വന്നത് സ്കൂളിൽ വെച്ച് എഴുതി പ്രസിദ്ധീകരിച്ച പറന്നിടും ഞാനൊരു നാൾ എന്ന പുസ്തകവുമായാണ്. നിയമോൾ സ്വന്തം പുസ്തകം ലൈബ്രറിയിലേക്ക് സമ്മാനമായി നൽകി.ഒപ്പം
ൻ്റെ വീട്ടിലും ഒരു ലൈബ്രറി പദ്ധതിയുടെ ഭാഗമായി കുട്ടികൾ നിയയുടെ പുസ്തകം സ്വന്തമാക്കുകയും ചെയ്തു. പുസ്തകത്തിലെ കവിതകൾ ചൊല്ലി കവിതക്ക് പിന്നിലെ കഥകളും പറഞ്ഞ് നിയ കൂട്ടുകാരോടൊപ്പം ചേർന്നു. സ്കൂൾ പ്രധാനാധ്യാപകൻ അനൂപ് കല്ലത്ത് അധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടക്കനി ,കൃഷ്ണപ്രിയ വി.വി, ധനുഷ് എം.എസ് എന്നിവർ സംസാരിച്ചു.