
ബഹുമാനപ്പെട്ട നീലേശ്വരം നഗരസഭ ചെയർപേഴ്സൻ്റെ ശ്രദ്ധയിലേക്ക്
തെരുവുവിളക്കുകൾ കത്തിക്കുകയും, അവയെ പരിപാലിക്കുകയും ചെയ്യുക, റോഡുകളും മറ്റ് പൊതുമുതലുകളും സംരക്ഷിക്കുക എന്നത് നഗരസഭകളുടെ അനിവാര്യ ചുമതലകളിൽപ്പെട്ട വിഷയങ്ങളാണെന്ന് അറിയാത്ത ഒരാളാണ് നീലേശ്വരം നഗരസഭ ചെയർപേഴ്സൺ എന്ന് കരുതുകവയ്യ. നഗരസഭകൾ അനിവാര്യമായും നിർബ്ബന്ധമായും കൈകാര്യം ചെയ്യേണ്ട വിഷയമായതിനാലും മറ്റ് ഒരു സർക്കാരുകൾക്കും ഇടപെടാൻ കഴിയാത്ത ഒരു വിഷയമായതിനാലും ജനങ്ങളുടെ ജീവൽ പ്രശ്നമായതിനാലും നഗരസഭ കൗൺസിലർമാർ എന്ന നിലയിൽ ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കഴിഞ്ഞ കുറേ മാസങ്ങളായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവുവിളക്കുകൾ കത്തുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്” പ്രസ്തുത വിഷയം പരിഹരിക്കണമെന്ന് വിവിധ കൗൺസിൽ യോഗങ്ങളിലും ചെയർപേഴ്സണെ നേരിട്ടും നിരന്തരം ആവശ്യപ്പെട്ടിട്ടും, യാതൊരു നടപടിയും സ്വീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് ഒരു പ്രത്യക്ഷ കുത്തിയിരിപ്പു സമരത്തിന് കൗൺസിലർമാർ നിർബ്ബന്ധിതമായത്. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിൻ്റെ മാത്രം ആവശ്യമാണെന്ന് ചെയർപേഴ്സൺ കരുതുന്നുവെങ്കിൽ തെറ്റിപ്പോയി. ഔദ്യോകിക വാഹനത്തിൽ യാത്ര ചെയ്യുന്ന അങ്ങയെ സംബന്ധിച്ചിടത്തോളം തെരുവുവിളക്ക് കത്താത്തും, റോഡുകളുടെ ശോചനീയാവസ്ഥയും വിഷയമായിരിക്കുയില്ല. ഔദ്യോഗിക ത്തിരക്കിനിടയിൽ ഒരല്പം സമയം കിട്ടുമ്പോൾ മറ്റ കൗൺസിലർമാരോടും നാട്ടുകാരോടും ഇക്കാര്യം അന്വേഷിച്ചാൽ പ്രശ്നത്തിൻ്റെ ഗൗരവം അറിയാവുന്നതാണ്. ചുരുങ്ങിയത് തളിയിൽ അമ്പലം സ്റ്റോപ്പിൽ നിന്നും തളിയിൽ അമ്പലം വഴി റോഡിലൂടെയോ, നീലേശ്വരം തെരു റോഡിലൂടെയോ ഒന്ന് കാൽനടയായി പോയാൽ റോഡുകളുടെ വികസനം നേരിട്ട് ബോധ്യപ്പെടുന്നതാണ്. ജീവനും കയ്യിലെടുത്താണ് യാത്രക്കാർ ഈ വഴി പോകുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഉത്തരവാദപ്പെട്ട കൗൺസിലർമാർ ആവശ്യപ്പെടുമ്പോൾ അതിനെ രാഷ്ട്രീയ നാടകം എന്ന് വിശേഷിപ്പിച്ചത് വില കുറഞ്ഞ പ്രതികരണമായിപ്പോയി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രതിപക്ഷം എന്ന സംഗതി ഇല്ല എന്ന് അറിയാത്ത ആളാണോ ചെയർപേഴ്സൺ ‘ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം അപക്വ പ്രതികരണം നടത്തി സമൂഹമധ്യത്തിൽ സ്വയം ചെറുതായിപ്പോകല്ലേ പ്രിയപ്പെട്ട ചെയർപേഴ്സൺ നീലേശ്വരം വികസന പാതയിലാണ് എന്നാണ് ചെയർപേഴ്സൺ അവകാശപ്പെടുന്നത്. പക്ഷെ ജനങ്ങൾക്ക് ഇതൊന്നും ബോധ്യപ്പെടുന്നില്ല. നീലേശ്വരത്തിൻ്റെ വികസനത്തെപ്പറ്റി പറയുമ്പോൾ രാജാ റോഡ് വികസനത്തെപ്പറ്റി പറയാതെ പോകാൻ കഴിയില്ല. കാലം കുറെയായില്ലേ ഇത് പറയാൻ തുടങ്ങിയിട്ട്.ഇത് എന്ന് നടപ്പാക്കും എന്ന് വല്ല നിശ്ചയമുണ്ടോ? ഇനി ഒരു പക്ഷെ രണ്ട് ദിവസം കഴിയുന്നോൾ എഞ്ചിനീയറിംഗ് വിംഗിലെ എതെങ്കിലും രണ്ട് ഉദ്യോഗസ്ഥരെ പറഞ്ഞു വിടും അളവെടുപ്പ് എന്ന പേരിൽ ‘
ഒരു പാട് വികസനം നടക്കുന്നു എന്ന് അവകാശപ്പെടുന്ന ചെയർപേഴ്സണോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഹൈവേ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ചു വരുന്ന മാർക്കറ്റ് റോഡിനെ രണ്ടായി കീറി മുറിക്കുന്ന മതിലിൻ്റ കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ? ബഹു .. കാസർകോഡ് എം.പി. ശ്രീ.രാജ് മോഹൻ അവർ കളുടെ ഇടപെടൽ മൂലം അണ്ടർ പാസ്സേജിൻ്റെ വീതി 7 മീറ്റർ ആയി ഉയർത്താൻ സാധിച്ചിട്ടുണ്ട്. അതിൻ്റെ ക്രെഡിറ്റും സ്വന്തം അക്കൗണ്ടിൽപെടുത്തുമോ?
കഴിഞ്ഞ പത്ത് പതിനഞ്ചു വർഷമായി നഗരസഭ ഭരിച്ച് വികസന മുരടിപ്പ് മാത്രം പ്രദാനം ചെയ്ത നഗരസഭക്കെതിരെ, ജനങ്ങൾ പ്രതികരിക്കുമ്പോൾ, പ്രതിഷേധിക്കുമ്പോൾ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ സ്വീകരിക്കുന്നതിന് പകരം, വില കുറഞ്ഞ രാഷ്ട്രീയ അഭിപ്രായങ്ങൾ നടത്തുകയാണെങ്കിൽ വരും നാളുകളിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ ജനങ്ങളടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാവുന്നതാണ്