
പയ്യന്നൂർ: മാധ്യമ പ്രവർത്തകൻ വിജയൻതെരുവത്തിൻ്റെ ” വെയിൽ ഉറങ്ങട്ടെ “കാവ്യ സമാഹാരം പ്രകാശനം ചെയ്തു. പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ വി.കെ രവീന്ദ്രൻ്റെ അധ്യക്ഷതയിൽ
പ്രശസ്ത എഴുത്തുകാരൻ ഡോ.സോമൻ കടലൂർ പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും വാഗ്മിയുമായ പ്രകാശൻ കരിവെള്ളൂർ പുസ്തകം ഏറ്റുവാങ്ങി. കെ.ശിവകുമാർ (പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി) പുസ്തകം പരിചയപ്പെടുത്തി.ടി.ഭരതൻ, രാഘവൻ കടന്നപ്പള്ളി, കെ.കെ.അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിന്ഗണേഷ് പയ്യന്നൂർ സ്വാഗതവും വിജയൻതെരുവത്ത് നന്ദിയും പറഞ്ഞു.