സുഹൃത്തിന് ശബ്ദ സന്ദേശമയച്ച ശേഷം പുഴയിൽ ചാടിയ സിമന്റ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. ചിത്താരി മുക്കൂട് പാലക്കാൽ ഹൗസിൽ പി അജീഷിന്റെ (34) മൃതദേഹമാണ് കീഴൂർ കടപ്പുറത്ത് കണ്ടെത്തിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് അജീഷ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നിട് കാണാതാവുകയായിരുന്നു പിതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മുക്കൂട്ടെ അച്യുതൻ- സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ സജിന രണ്ടു മക്കൾ ഉണ്ട്.