ചീമേനി കനിയന്തോലിൽ വെള്ളംകെട്ടിൽ വീണ് മരിച്ച ഇരട്ട സഹോദരങ്ങളായ ശ്രീദേവിന്റെയും സുദേവിന്റെയും മൃതദേഹങ്ങൾ അമ്മ വീടായ നീലേശ്വരം കൊയാമ്പുറത്ത് പൊതുദർശനത്തിന് വെക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ നേരെ കൊയാമ്പുറത്ത് കൊണ്ടുവരും. കൊയാമ്പുറം വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്താണ് കുട്ടികളുടെ മാതാവ് പുഷ്പയുടെവീട്. ഇന്നലെ വൈകുന്നേരമാണ് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വീട്ടിനു സമീപത്തെ ചെങ്കൽ പണയിലെ വെള്ളകെട്ടിൽ സഹോദരങ്ങൾ മുങ്ങി മരിച്ചത്.