കാസർകോട്: വീടിന് ജപ്തി നോടീസ് പതിക്കാൻ പോയ ബാങ്ക് ഉദ്യോഗസ്ഥരെ മൂന്നംഗസംഘം ആക്രമിച്ചു സൗത്ത് ഇന്ത്യൻ ബാങ്ക് ചെങ്കള ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ അങ്കമാലി സ്വദേശി അമൃതേഷ് 30 റിക്കവറി ഉദ്യോഗസ്ഥൻ അക്ഷയ് എന്നിവരെയാണ് ആക്രമിച്ചത്. സംഭവത്തിൽ ചെർക്കളയിലെ ഫയാസ് മെഹബൂസ് കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവർക്കെതിരെ വിദ്യാനഗർ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12:30 യോടെയാണ് സംഭവം ചെർക്കളയിലെ ഒരു സ്ത്രീയുടെ വീട്ടിൽജപ്തി നോട്ടീസ് പതിച്ച് തിരിച്ചു വരുന്നതിനിടയിൽ ചെർക്കളയിൽ വച്ചാണ് മൂന്നംഗസംഘം ബാങ്ക് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.