കാസർകോട്:പിഞ്ചുകുഞ്ഞിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ഞപ്പാറയിലെ മണികണ്ഠന്റെ മൂന്നര മാസം പ്രായമുള്ള മകൾ അനുഷികയെയാണ് വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടത്.ഇന്നലെ വൈകിട്ട് നാലുമണിയോടെ വീട്ടിൽ അനക്കമില്ലാതെ കിടക്കുന്ന അനുഷികയെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.