കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവും പിന്നാലെ വിദഗ്ധ ചികിത്സയ്ക്കിടെ അമ്മയും മരണപ്പെട്ടു. മുക്കൂട്ടെ പ്രവാസി യുവാവിന്റെ ഭാര്യയും കുഞ്ഞുമാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട്ടെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് പ്രസവത്തിനിടെ നവജാത ശിശുമരിച്ചത് പിന്നാലെ മാതാവും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. മാതാവിനെ പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ അനാസ്ഥയാണ് അമ്മയും കുഞ്ഞും മരണപ്പെടാൻ കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഷാർജയിലുള്ള യുവതിയുടെ ഭർത്താവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്