The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

പോലീസിന്റെ ബോധവൽക്കരണം ഫലിച്ചു, ഒളിച്ചോടിയ യുവതി ഒടുവിൽ ഭർത്താവിനും കുഞ്ഞിനും ഒപ്പം പോയി

നാലു വയസ്സുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അനുനയിപ്പിച്ച് തിരിച്ചെത്തിച്ചു. ഞായറാഴ്ചയാണ് കരിന്തളം കോയിത്തട്ടയിലെ ഇരുപത്തിയാറുകാരിയായ യുവതി ഭർത്താവിനെയും കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയത്. ഞായറാഴ്ച രാത്രി പയ്യന്നൂരിലെ കാമുകന്റെ ബന്ധുവീട്ടിൽ താമസിച്ച ശേഷം ഇന്നലെ പുലർച്ചെ ഇരുവരും പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ എത്തുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു അന്വേഷണം നടത്തുകയായിരുന്ന നീലേശ്വരം പോലീസ് കമിതാക്കളെ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നിന്നും കണ്ടെത്തി സ്റ്റേഷനിലേക്ക് എത്തിച്ചു. സ്റ്റേഷനിൽ നിന്നും മണിക്കൂറുകളോളം ബോധവൽക്കരിച്ചപ്പോൾ യുവതിക്ക് മാനസാന്തരം ഉണ്ടായി. ഒടുവിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് രണ്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവതി കുഞ്ഞിനോടും ഭർത്താവിനോടും ഒപ്പം പോകാൻ തയ്യാറായി.

Read Previous

സേവന പ്രവർത്തനം വിപുലീകരിക്കും : നീലേശ്വരം സേവാഭാരതി

Read Next

ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന് ഗുരുതരപരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73