The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കാർ ഇടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു ഡ്രൈവർക്ക് പരിക്ക്

നീലേശ്വരം : ഓട്ടോറിക്ഷയുടെ പിറകിൽ കാറിടിക്കുകയും
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽഇടിച്ച് ഡ്രൈവർക്ക് പരിക്കേൽക്കുകയും പോസ്റ്റ്തകരുകയും ചെയ്തു. അപകടത്തിൽ കാഞ്ഞങ്ങാട് സൗത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ ഉമേഷനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചിറപ്പുറം ആലിൻ കീഴിലെ മിനി സ്റ്റേഡിയത്തിലേക്കുള്ള റോഡിനു മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ബങ്കളം ഭാഗത്തുനിന്നും വന്ന കെഎൽ 147 ക്യു 2757നമ്പർ കാറും മിനി സ്റ്റേഡിയം റോഡിൽ നിന്നും ഇറങ്ങി വരികയായിരുന്ന കെ എൽ 60എഫ് 52 74 നമ്പർ ഓട്ടോറിക്ഷയും ആണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ
മരമില്ലിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. പരിക്കേറ്റ ഡ്രൈവറെ ഉമേഷനെ നാട്ടുകാർ ഉടൻ നീലേശം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ചു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടം അറിഞ്ഞ ഉടൻ നീലേശ്വരം എസ് ഐ മാരായ വിഷ്ണുപ്രസാദ്, പി രതീഷ് എന്നിവർ സ്ഥലത്തെത്തി.

Read Previous

ജില്ലാ പോലീസ് ചീഫ് ഡി ശിൽപ ചുമതല ഏറ്റു

Read Next

എം നന്മ ജില്ലാ യൂത്ത് ബാസ്ക്കറ്റ്ബോൾ ടീം ക്യാപ്റ്റൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!