9 വയസ്സുകാരിയെ ഉറക്കത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ആഭരണം കവർന്ന പ്രതിയെ കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷ നാളെ കോടതി പരിഗണിക്കും. കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതിയെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ എംപി ആസാദാണ് ഹോസ്ദുർഗ് ഒന്നാം ക്ലാസ് (ഒന്ന്) ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്ത കമ്മൽ പ്രതിയായ കുടക് സ്വദേശി സലിം കൂത്തുപറമ്പിൽ താമസിക്കുന്ന സഹോദരിയുടെ സഹായത്തോടെ കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയിലാണ് വിറ്റത് ഇത് കണ്ടെടുക്കേണ്ടതുണ്ട്. സ്വർണ്ണം വിറ്റ പണം എന്തു ചെയ്തുവെന്നും രക്ഷപ്പെടാനായി ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.