
സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച ഭരണമാണ് കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിൽ നടന്നു വരുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ പ്രസ്താവിച്ചു. കാഞ്ഞങ്ങാട് മണ്ഡലം 25 വാർഡ് (മധുരംകൈ ) മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വാർഡ് കമ്മിറ്റി പ്രസിഡന്റ് അനിൽ വാഴുന്നോറൊടി അധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ പി ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി സുജിത് പുതുകൈ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലികൈ, കെ എസ് പി എ മണ്ഡലം പ്രസിഡന്റ് ബലരാമൻ കെ, ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടറി എം കെ ആലാമി എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി റഫീന റസാക്ക് സ്വാഗതവും മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് പി വി ഓമന നന്ദിയും പറഞ്ഞു, ചടങ്ങിൽ മുതിർന്ന പ്രവർത്തകരെ ആദരിച്ചു.