മത്സ്യം നൽകിയ വകയിലുള്ള പണം തിരികെ ചോദിച്ചതിന് പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു. മടക്കര കാവുഞ്ചിറ പഴയ തുറമുഖത്തിന് സമീപത്തെ കണ്ണൻ – ജാനകി ദമ്പതികളുടെ മകനും മടക്കര മത്സ്യബന്ധന തുറമുഖത്തെ മത്സ്യ കച്ചവടക്കാരനുമായ കെ വി പ്രകാശൻ (35 )ആണ് കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് സമീപത്തെ പഴയ കെട്ടിടത്തിൽ തൂങ്ങിമരിച്ചത്. ഒരു മത്സ്യ വില്പനക്കാരിക്ക് മത്സ്യം കൊടുത്തതിന്റെ വകയിൽ പ്രകാശന് പണം കിട്ടാൻ ഉണ്ടായിരുന്നു.ഇത് തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രകാശൻ പരസ്യമായി അപമാനിച്ചു എന്ന് മത്സ്യ വില്പനക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ചന്തേര പോലീസ് കേസെടുത്തിരുന്നു. ഈ മനോവിഷമമാണ് പ്രകാശൻ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. അവിവാഹിതനാണ് പ്രകാശൻ.