The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

യുവതിയെ പീഡിപ്പിച്ചു ഗൾഫിലേക്ക് കടന്നപ്രതി വിമാനത്താവളത്തിൽ പിടിയിലായി

യുവതിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ വിമാനതാവളത്തിൽ വെച്ച് പോലീസ് പിടികൂടി. പയ്യന്നൂർ തായിനേരിയിലെ ഖദീജ മൻസിലിൽ അബ്ദുള്ള (21) യെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷിൻ്റെ നിർദേശപ്രകാരം എസ്.ഐ.അനിൽ ബാബുവും സംഘവും വിമാനതാവളത്തിൽ വെച്ച് പിടികൂടിയത്. 2022-ൽ ജനുവരിയിൽ സൗഹൃദത്തിലായിരുന്ന പെൺകുട്ടിയെ വിവാഹ വാഗ്ദാനംനൽകി പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരവെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Read Previous

സംസ്ഥാനത്ത് നാളെ KSU വിദ്യാഭ്യാസ ബന്ദ്

Read Next

കാജൽ രാജു കലക്ടറെ സന്ദർശിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73