The Times of North

കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.

 

കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.ബേക്കൽ പോലീസ് സ്റ്റേഷനു സമീപം പള്ളിക്കര ക്വാർട്ടേഴ്സിൽ ഇസ്മായിലിന്റെ മകൻ ഷായിസ് അൽ അമീനെ(30)യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് കോടതി (2) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കിൽ 3 മാസം അധികതടവും അനുഭവിക്കണം. 2017 ഓഗസ്റ്റ് 18ന് കാസർകോട് പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് വച്ച് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ 1.250 കിലോ കഞ്ചാവ് വില്പനക്കായി കടത്തികൊണ്ടു പോകുമ്പോൾ അന്ന് കാസർകോട് എസ് ഐ ആയിരുന്ന ഇന്നത്തെ ഹോസ്‌ദുർഗ് ഇൻസ്പെക്ടർ പി അജിത്ത്കുമാറാണ് അമീനെ അറസ്റ്റ് ചെയ്തത്.

പീന്നീട് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് ഇൻസ്പെക്ടറായിരുന്ന സി.എ അബ്ദുൾ റഹിമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ: ചിത്രകല എന്നിവർ ഹാജരായിരുന്നു

Read Previous

കുമ്പളപ്പള്ളി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

Read Next

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കാസർകോടിന്റെ ആദരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73