
നമ്പർ പതിക്കാത്ത സ്കൂട്ടിയിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് ഒരു വർഷം കഠിന തടവും, ഇരുപത്തഞ്ചായിരം രൂപ പിഴയും കോഴിക്കോട് താമരശ്ശേരി രാരോത്ത് ചട്ടങ്ങാതോട്ടത്തിൽഷിബുരാജിന്റെ മകൻ പി. മാനവ് (24)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ.പ്രിയ ശിക്ഷിച്ചത്.കേസിലെ രണ്ടാം പ്രതി ഫസലുദ്ദിൻ തങ്ങൾ ഒളിവിലാണ് ബേക്കൽ എസ്.ഐയും ഇപ്പോഴത്തെ ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടറുമായ പി.അജിത്ത്കുമാറാണ് കഞ്ചാവുമായിപ്രതിയെ അറസ്റ്റു ചെയ്തത് ,തുടർന്ന് അന്വേഷണം നടത്തിയത് ബേക്കൽ ഇൻസ്പെക്ടർമാരായ പി.നാരായണനും എസ് നിസാമും എസ്.ഐ കെ.എം ജോണുമാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്പെക്ടറായിരുന്ന എ.അനിൽകുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ: ചിത്രകല എന്നിവർ ഹാജരായി, 2020 ജൂലൈ 10 ന് രാവിലെ അഞ്ചര മണിക്ക് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളത്ത് വെച്ച് വാഹന പരിശോധന നടത്തി വരവെ രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത സ്കൂട്ടിയിൽ വില്പനക്കായി രണ്ടുകിലോ കഞ്ചാവുമായി സഞ്ചരിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്.