ഇരിട്ടി കൂട്ടുപുഴയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് നിർത്താതെ പോയ പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. ബേപ്പൂർ സ്വദേശി യാസ്സർ അറഫാത്തിനെയാണ് എക്സൈസ് കമ്മിഷണറുടെ സ്ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് നിന്നും കസ്റ്റഡിയിൽ എടുത്തത് .പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകളും കൂട്ടു പ്രതികളെയും കണ്ടെത്തുന്നതിന് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിൽ എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്ക്വാഡ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ് കുമാർ കെ, സി ഇ ഒ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ് ഐ സനീഷ്, സീനിയർ സി പി ഒ മാരായ അനൂപ്, ഷിജോയ്,ഷൌക്കത്തലി,നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.