The Times of North

Breaking News!

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.   ★  ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

തൈക്കടപ്പുറം ബോട്ട് അപകടം മരിച്ചത് പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍, മുനീറിനെ കാണാതായി.

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു.പരപ്പനങ്ങാടി സ്വദേശി അബൂബക്കര്‍ (58) ആണ് മരിച്ചത്. മുനീര്‍ എന്നയാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന മറ്റു 34 പേര്‍ നീന്തി രക്ഷപ്പെട്ടു. നീന്തി രക്ഷപ്പെട്ടവരെ കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കരയിലെത്തിക്കുകയായിരുന്നു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയായിരുന്നു.പടന്ന സ്വദേശിയുടെ ഇന്ത്യന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആദ്യഘട്ടത്തിൽ കോസ്റ്റ്ഗാര്‍ഡിനും രക്ഷാപ്രവർത്തകര്‍ക്കും രൂക്ഷമായ കടലേറ്റം കാരണം ബോട്ടിന് അടുത്തെത്താനാകാത്തതും വെല്ലുവിളിയായിരുന്നു. മലപ്പുറം ചെട്ടിപ്പടി സ്വദേശികളും ഒറീസ, തമിഴ്നാട് സ്വദേശികളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നീന്തികയറിയവരെ രക്ഷപ്പെടുത്തിയത്. ഇവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ശക്തമായ തിരയിൽപ്പെട്ടാണ് ബോട്ട് മറിഞ്ഞത്.

Read Previous

കൃഷ്ണൻ കുട്ടൻ മാസ്റ്റർ സ്മാരക ചിത്രരചനാ മത്സരം

Read Next

ജില്ലാ കായിക മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73