
ടാറ്റാ സുമോയിൽ കടത്തുന്നതിനിടയിൽ 52 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയെ പത്തുവർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.കോട്ടയം കാഞ്ഞിരപ്പള്ളി പൊൻകുന്നം ചിറങ്കടവിലെ കാനാപറമ്പിൽ കെ എ നവാസിനെ (44) യാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത് പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം. KL 06 B6575 നമ്പർ ടാറ്റാ സുമോ വാഹനത്തിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിൽ 52 kg കഞ്ചാവ് ഒളിപ്പിച്ച് കടത്തുമ്പോൾപിടിയിലായ കേസിൽ പ്രതി കെ.എ. നവാസ് S/o അബൂബക്കർ ,വയ: 44 ,കാനാപറമ്പിൽ , ചിറങ്കടവ് ഗ്രാമം ,പൊൻകുന്നം ,കാഞ്ഞിരപ്പള്ളി ,കോട്ടയം എന്നയാൾക്ക് 10 വർഷം കഠിന തടവും ,ഒരു ലക്ഷം രൂപ പിഴയും വിധിച്ചത് ,പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം. 2013 മെയ് 13 ന് രാത്രി എട്ടുമണിക്ക് ചെങ്കള ബേവിഞ്ച ദേശീയപാതയിൽ വച്ചാണ് അന്നത്തെ കാസർകോട് ഇൻസ്പെക്ടറും ,ഇപ്പോൾ കാസർകോട് ഡി.വൈ എസ്,പിയുമായ സി.കെ സുനിൽകുമാറും സംഘവുംകെ എൽ 6 ബി 6575 വാഹനത്തിൽരഹസ്യ അറകളിലായി കടത്തിക്കൊണ്ടു പോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് പിടികൂടുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത് ,തുടർന്ന് കുമ്പള ഇൻസ്പെക്ടർമാരായ ടി.പി രഞ്ജിത്ത് ,സിബി തോമസ് ,നർക്കോട്ടിക് സെൽ ഡിവൈഎസ്പിമാരായ കെ.എ സുരേഷ്ബാബു ,ടി.പി പ്രേമരാജൻ ,പി ജ്യോതികുമാർ എന്നിവർ അന്വേഷണം നടത്തുകയും വിദ്യാനഗർ ഇൻസ്പെക്ടറും ,ഇപ്പോൾ ബേക്കൽ സബ്ബ് -ഡിവിഷൻ ഡിവൈഎസ്പിയുമായ വി.വി മനോജ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ: ചിത്രകല എന്നിവർ ഹാജരായിരുന്നു ,ഈ കേസിൽ രണ്ടു പ്രതികൾ ഒളിവിലാണ് , ശിക്ഷിക്കപ്പെട്ടയാൾ സമാനമായ മറ്റൊരു കേസിൽ വിചാരണ നേരിടുകയാണ്