The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം, ശമ്പളവും പെന്‍ഷനും വൈകില്ല; കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു. ശമ്പളവും പെൻഷനും മുടങ്ങില്ല. കേന്ദ്രത്തിൽ നിന്ന് ഫണ്ട് എത്തിയതോടെ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ നിന്ന് മാറി. 2,736 കോടി നികുതിവിഹിതമെത്തി. കൂടാതെ ഐജിഎസ്ടി വിഹിതവും ലഭിച്ചു.

അതേസമയം പണലഭ്യത ഉറപ്പാക്കാൻ ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി. ഇന്നു മുതൽ ഈ വർധനവ് പ്രാബല്യത്തിൽ വരും. മാർച്ച് 1 മുതൽ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയർന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്.

കേന്ദ്രം കേരളത്തിന് അവകാശപ്പെട്ട പണം നൽകാതെ തടഞ്ഞുവെച്ചതോടെയാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കൂടിയതെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിരുന്നു. കേന്ദ്രത്തിന്റെ വായ്പാ പരിധി നിയന്ത്രണത്തിനെതിരെ കേരളം നൽകിയ കേസ് പരി​ഗണിച്ച സുപ്രീംകോടതി വിഷയം ചർച്ചകളിലൂടെ പരിഹരിച്ചുകൂടെ എന്ന് ചോദിച്ചിരുന്നു. തുടർന്ന് കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തി വരികയായിരുന്നു.

Read Previous

ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ; ശബരി കെ റൈസ് ഉടൻ എത്തുമെന്ന് മന്ത്രി ജി ആർ അനിൽ

Read Next

സി.ഒ.എ. സംസ്ഥാന സമ്മേളനം ; കൊടി മര ജാഥ പ്രയാണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73