The Times of North

Breaking News!

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്   ★  പൂട്ടിക്കിടന്ന വീടിന്റെ വാതിൽ തകർത്ത് ആറരപവനും 35000 രൂപയും കവർച്ച ചെയ്തു   ★  ഐ എൻ എൽ പ്രാതിനിധ്യം തിരിച്ചു കിട്ടി; ഷംസുദ്ദീൻ അറിഞ്ചിറ ഹജ്ജ് കമ്മിറ്റിയിൽ    ★  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം   ★  പി പി മുഹമ്മദ് റാഫിയും ഷംസുദ്ദീൻ അറിഞ്ചിറയും ഹജ്ജ് കമ്മിറ്റി അംഗങ്ങൾ   ★  മുരളീകൃഷ്ണന് ആശ്വാസമേകി നീലേശ്വരം ജനമൈത്രി പോലീസ്   ★  ജില്ല കബ്ബ് ബുൾ ബുൾ ഉൽസവിന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്കൂളിൽ തുടക്കമായി.

നീലേശ്വരം വെടിക്കെട്ട് അപകടത്തിനിരയായവരുടെ പുനരധിവാസം ക്ഷേത്ര കമ്മറ്റിയും സർക്കാരും ഏറ്റെടുക്കണം: തീയ്യ മഹാസഭ

നീലേശ്വരം : നീലേശ്വരം തെരു അഞ്ഞൂറ്റ് അമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോൽസവത്തോടനുബന്ധിച്ച് ഉണ്ടായ വെടികെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ചികിൽസയിൽ കഴിയുന്നവർക്കും സർക്കാരിൻ്റെ സാമ്പത്തികസഹായത്തിന് പുറമേ ക്ഷേത്ര കമ്മറ്റിയും ധനസഹായം നൽകണമെന്ന് തിയ്യമഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമങ്ങാനം ആവശ്യപ്പെട്ടു.
ക്ഷേത്ര കമ്മറ്റിയുടെ തികഞ്ഞ അശ്രദ്ധയും അലംഭാവവുമാണ് ഇത്രയും വലിയ ദുരന്തം വരുത്തി വെക്കാൻ കാരണമെന്നും അദ്ദേഹം ആരോപിച്ചു. ആയിരകണക്കിന് ജനങ്ങൾ പങ്കെടുത്ത കളിയാട്ടത്തിന് ജനങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലത്ത് തികഞ്ഞ അശ്രദ്ധമായിൽ വെടിക്കോപ്പ് സൂക്ഷിച്ചതും വെടി പൊട്ടിച്ചതുമാണ് ഈ ദുരന്തത്തിന് കാരണം വെടികോപ്പുകൾ സൂക്ഷിക്കുന്നതും പൊട്ടിക്കുന്നതിനും ക്ഷേത്ര കമ്മറ്റി യാതൊരു മുൻകരുതലുകളും എടുത്തിട്ടില്ലായെന്നത് ഏറെ ഗൗരവതരമായ കാര്യമാണ്.
പൊള്ളലേറ്റ് വിവിധ ഹോസ്പറ്റിലലിൽ ചികിൽസയിൽ കഴിയുന്നആൾക്കാരുടെ അവസ്ഥ വളരെ ദയനീയമാണ് മാസങ്ങൾ എടുത്ത് സുഖം പ്രാപിച്ച് വന്നാലും അവരുടെ ദൈനംദിന ജീവിതം വളരെ ദുഷ്ക്കരമായിരിക്കും അത് കൊണ്ട് തന്നെ അവരുടെ തുടർ ജീവിതത്തിനുള്ള സാമ്പത്തിക സഹായവും ചികിൽസാ ചിലവും പുനരധിവാസവും സംസ്ഥാന സർക്കാരിനൊപ്പം ക്ഷേത്ര കമ്മറ്റിയും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അപകട സ്ഥലവും മരണപ്പെട്ട ഷിബിൻ രാജ്, സന്ദീപ്, രതീഷ്, ബിജു എന്നിവരുടെ വീടുകളും ഗണേശ് അരമങ്ങാനത്തിന്റെ നേതൃത്വത്തിൽ തീയ്യ മഹാസഭാ നേതാക്കൾ സന്ദർശിക്കുകയും കുടുബത്തെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഗണേശ് അരമങ്ങാനത്തിനൊപ്പം ജില്ലാ പ്രസിഡണ്ട് പി.സി വിശ്വഭര പണിക്കർ, സംസ്ഥാന സെക്രട്ടറി സുനിൽകുമാർ ചാത്തമത്ത്,
ജില്ലാ ജനറൽ സെക്രട്ടറി കെ.വി പ്രസാദ് നീലേശ്വരം,
ജില്ലാ ട്രഷറർ ടി.വി രാഘവൻ തിമിരി ,
ജില്ല വൈസ് പ്രസിഡണ്ട് കെ.വി രാജൻ,ജില്ലാ സെകട്ടറി ഹരിഹരൻ പിലിക്കോട്,
മഹിളാ തിയ്യമഹാസഭ ജില്ലാ വൈസ് പ്രസിഡണ്ടും നിലേശ്വരം മുൻസിപ്പൽ കൗൺസിലറുമായ ടി.വി ഷീബ എന്നിവരും ഉണ്ടായിരുന്നു

Read Previous

ചേനോത്ത് മാടത്തിൽ റഫീഖ് അന്തരിച്ചു

Read Next

ഒക്ടേവ് സിംഗർ 2K24 ഷിജിൽ പഴയങ്ങാടിമികച്ച ഗായകൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73