
നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ വിമുക്തി ലഹരി മോചന കേന്ദ്രത്തിലെ രോഗികളുടെ മാനസിക ഉല്ലാസത്തിനായി നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ടെലിവിഷൻ സെറ്റ് സംഭാവനയായി നൽകി. ബാങ്ക് പ്രസിഡണ്ട് അഡ്വ കെ.വി രാജേന്ദ്രനിൽ നിന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാർ, സൈക്യാട്രിസ്റ്റ് ഡോ ടി .കെ. എസ് കൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ, വൈസ് പ്രസിഡണ്ട് മഹമ്മൂദ് കോട്ടായി, ഡയറക്ടർമാരായ എ സുരേഷ് ബാബു, കെ. സൂരജ്, കെ സുകുമാരൻ, കെ. ചന്ദ്രശേഖരൻ, സി. സുനിൽകുമാർ, കെ.വി. റീന , കെ. രേഷ്മ, വിമുക്തി ജില്ലാ കോഡിനേറ്റർ (ഇൻ ചാർജ്ജ്) പി. ഗോവിന്ദൻ, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ. ജി. രഘുനാഥൻ നായർ, നീലേശ്വരം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് കെ. യം. രമേശൻ, അസിസ്റ്റൻ്റ് സെക്രട്ടറി കെ.ആർ.രാകേഷ്, സ്റ്റാഫ് സെക്രട്ടറി കെ.വി. സായികിരൺ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.