The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

ബദിയടുക്ക നവജീവന ഹയർ സെക്കണ്ടറി സ്ക്കൂളിലെ അദ്ധ്യാപക ദിന ആഘോഷം വേറിട്ടതായി

ബദിയടുക്ക: ദേശീയ അദ്ധ്യാപക ദിനം ബദിയടുക്ക നവജീവനാ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ നമസ്തേ ടീച്ചർ’ എന്ന പേരിൽ പി ടി എ യുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.
പി ടി എ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു.
ബദിയടുക്ക ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ശ്യാമപ്രസാദ്- മാന്യ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മാധവൻ ഭട്ടതിരി, ഹെഡ് മിസ്ട്രസ് പി മിനി എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരെയും പി ടി എ യുടെ വക ഉപഹാരം നൽകി ആദരിച്ചു.
പി ടി എ വൈസ് പ്രസിഡണ്ട് ആനന്ദ കെ മൊവ്വാർ, ചെങ്കളാ പഞ്ചായത്ത്‌ മെമ്പർ സലീം എടനീർ, ലത്തീഫ് മാർപ്പനടുക്ക, ഹമീദ് കെടഞ്ചി, അനിൽകുമാർ നാരായണൻ വിദ്യാഗിരി, സുധാകരൻ ബദിയടുക്ക, എസ് എം സി ചെയർമാൻ ആനന്ദ, എം പി ടി എ പ്രസിഡണ്ട് രേഷ്മ, സരോജിനി, അനിൽകുമാർ, ശരണ്യ ,ബേബി ശാലിനി, രാധാകൃഷ്ണ ഭട്ട് അധ്യാപകരായ ഷാഹിദ ബീവി, വി ഇ ഉണ്ണികൃഷ്ണൻ, പ്രഭാകരൻ നായർ, ശശിധരൻ, കെ പ്രസാദ്, രാജേഷ് പി എന്നിവർ സംസാരിച്ചു.

Read Previous

വൈകാരിക മുഹൂർത്തങ്ങളോടെ കെ പി കണ്ണൻ മാസ്റ്ററെ ആദരിച്ചു

Read Next

കേണമംഗലം പെരുങ്കളിയാട്ടം സുവനീറിന് ‘കളിയാട്ടം’ രചനാമത്സരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73