
നീലേശ്വരം കണിച്ചിറ മർക്കസിന് സമീപത്തെ അധ്യാപക അവാർഡ് ജേതാവ് അബു സ്വാലിഹ് (54)അന്തരിച്ചു. കുറച്ച് കാലമായി അസുഖ ബാധിതനായിചികിത്സയിരുന്ന സ്വാലിഹ് തൃക്കരിപ്പൂർ കൈക്കോട്ട് കടവ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഭാര്യ: നസീമ. മക്കൾ: റാസിഖ്,റിസാന റബിൻ. മരുമകൻ: റഹീസ്. സഹോദരങ്ങൾ: കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുറസാഖ് തലക്കണ്ടി, മുഹമ്മദ് കുഞ്ഞി, റഹ്മത്ത്, പരേതയായ നഫീസത്ത്.