ദേശീയപാതയിൽ ടാങ്കർ ലോറി മതിൽ തകർത്ത് വീട്ടിലീക്ക് ഇടിച്ചു കയറി. ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് സൗത്തിലെ കെ. ടി തോമസിന്റെ ഇരുനില വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തിൽ വഴിയാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീടിൻറെ സൺസൈഡ് ഉൾപ്പെടെ തകർന്നു.