കെ.എസ്. ആർ.ടി.സി വിജിലൻസ് വിഭാഗം മലയോര മേഖലയിൽ നടത്തിയ ബസ് പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. ഇന്ന് രാവിലെ കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട് വരുന്ന ബസിൽ കാസർകോട് കെ.എസ്. ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ബസിലെ കണ്ടക്ടർ കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ സി രാജേഷ് യാത്രക്കാരായ സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകിയിട്ടില്ല എന്ന് കണ്ടെത്തിയത്.
മുൻപ് ഇത്തരത്തിൽ നടന്നുവെന്ന യാത്രക്കാരിൽ നിന്നും പരാതി ഉണ്ടായതിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്