നിലേശ്വരം: സുന്നി മഹല്ല് ഫെഡറേഷൻ മഹല്ലുകൾ കേന്ദ്രീകരിച്ച് മഹല്ലുകളെ ആധുനിക വൽക്കരിക്കുന്ന തജ്ദീദ് സോഫ്റ്റ് വെയർ നിലേശ്വരം മുനിസിപ്പൽ തല ലോഞ്ചിങ് തെയ്കടപ്പുറം മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സി ടി അബ്ദുൽ ഖാദർ ഹാജി ലോഞ്ചിങ് നിർവഹിച്ചു. മഹല്ല് ഖത്തീബ് അലി അക്ബർ ബാഖവി പ്രാർത്ഥന നടത്തി. ജമാ അത്ത് പ്രസിഡന്റ് കെ വി പി അബ്ദുൽ ഹക്കീം ഹാജി അധ്യക്ഷത വഹിച്ചു. താജ്ദീദ് സോഫ്റ്റ് വെയർ കോർഡിനേറ്റർ മുഹമ്മദ് ഷഫീക്ക് കെ കെ സോഫ്റ്റ് വെയർ പ്രസന്റേഷൻ ചെയ്തു , എസ് എം എഫ് തൃകരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇ എം കുട്ടി ഹാജി, മുഹമ്മദ് ഷാഫി ഫൈസി, പി ഹനീഫ ഹാജി, സി ഒ കെ മഹമൂദ് ഹാജി, എസ് വി അബ്ദുൽ റാസിഖ് , എൻ പി അബ്ദുൽ റസാഖ് , എന്നിവർ സംബന്ധിച്ചു ജമാ അത്ത് ജനറൽ സെക്രട്ടറി ടികെ നൂറുദ്ദീൻ സ്വാഗതവും സി എച്ച് ഹനീഫ നന്ദിയും പറഞ്ഞു ,മഹല്ലുകളിൽ ആവിശ്യമായ എല്ലാ വിധ ആവിശ്യ സേവനങ്ങളും ഇനി സോഫ്റ്റ് വെയർ വഴി ആയിരിക്കും തൈക്കടപ്പുറം മഹല്ല് നിർവഹിക്കുക .