തൃക്കരിപ്പൂർ: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കൊയോങ്കരയിൽ താമസിക്കുന്ന തയ്യൽ തൊഴിലാളി എം മോഹനൻ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ബംഗളുരുവിലെ
രാമയ്യ മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇതിനകം 10 ലക്ഷത്തിലധികം രൂപ ചികിത്സക്കായി ചിലവായി.തുടർചികിത്സക്ക് 15 ലക്ഷത്തിൽ അധികം രൂപ ഇനിയും വേണം.ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബത്തിന് ഭീമമായ തുക താങ്ങാനാവുന്നതല്ല. കുടുംബത്തെ സഹായിക്കാൻ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ എം ആനന്ദവല്ലി ചെയർമാനും പി സനൽ കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയാണ്.കമ്മിറ്റിയുടെ പേരിൽ എസ്ബിഐ തൃക്കരിപ്പൂർ ബ്രാഞ്ചിലെ 43648767916 നമ്പർ അക്കൗണ്ടിലോ (IFSC: SBIN0017065 )
ഗൂഗിൽ പേ നമ്പർ : 8075294930 ലോ സുമനസുകൾ കഴിയുന്ന സഹായം നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.