തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട് : അഖിലകേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഇരുപത്തി ഒന്നാമത് തുളുനാട് അവാര്‍ഡിന് സാഹിത്യ രചനകള്‍ ക്ഷണിച്ചു. രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക കവിതാ അവാര്‍ഡ്, ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക കഥാ അവാര്‍ഡ്, ഹമീദ് കോട്ടിക്കുളം സ്മാരക നോവല്‍ അവാര്‍ഡ്, എ.എന്‍.ഇ.സുവര്‍ണ്ണവല്ലി സ്മാരക ലേഖന അവാര്‍ഡ്, കൃഷ്ണചന്ദ്ര