നാടിന് എഴുത്തുകാരൻ്റെ പുസ്തകക്കൈനീട്ടം
കരിവെള്ളൂർ - സൃഷ്ടിക്ക് മുമ്പേ വാണിജ്യാസക്തിയാൽ കച്ചവടതന്ത്രങ്ങൾ മെനയുന്ന സാംസ്കാരികക്കെടുതികളുടെ കാലത്ത് ഒരു എഴുത്തുകാരൻ്റെ നിസ്വാർത്ഥ സാഹിത്യപ്രവർത്തനം . തൻ്റെ പുതുതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് റോയൽറ്റി ആയി ലഭിച്ച ഓതേർസ് കോപ്പി നാട്ടിലെ ഗ്രന്ഥാലയങ്ങൾക്ക് കൈനീട്ടമായി സമർപ്പിച്ചു കൊണ്ട് വിഷു ആചാരത്തിന് സാംസ്കാരികമാനം സൃഷ്ടിക്കുകയാണ് പ്രകാശൻ കരിവെള്ളൂർ .