കിണർ ഇടിഞ്ഞുവീണ് യുവാവ് മരണപ്പെട്ടു
ഹാരിസ് ( 40) ആണ് മരിച്ചത്. ചെമ്പരിക്ക എൽ പി സ്‌കൂളിന് സമീപമുള്ള അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ വീട്ടുപറമ്പിലെ കിണർ കുഴിക്കുന്നതിനിടെ ആണ് അപകടം. കിണറിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർഫോഴ്‌സും പൊലീസും പുറത്തെത്തിച്ചെങ്കിലും ആശുപത്രി എത്തിക്കുമ്പോഴേക്കും മരിച്ചു. ഏഴ് പേരായിരുന്നു ജോലിയിലുണ്ടായിരുന്നത്. മൂന്ന് പേർ അകത്തും നാല് പേർ പുറത്തുമായിരുന്നു.