വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി
വയനാട് ദുരന്തം നടന്ന് നാല് മാസങ്ങൾ പിന്നിട്ടിട്ടും, ദുരിത ബാധിതരെ സഹായിക്കാൻ തയ്യാറാകാത്ത കേന്ദ്രബി.ജെ പി സർക്കാറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേരള ജനതയോട് സ്വീകരിച്ചു വരുന്ന രാഷ്ട്രീയ പ്രതികാര നിലപാട് ഫെഡറൽ ഭരണഘടനാ തത്വങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്ന് സി.പി.ഐ. അസിസ്റ്റൻന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ എ പറഞ്ഞു.