പാണ്ടിക്കോട് അങ്കക്കളരി കമാനം റോഡിൽ വിസ്മയം തീർത്ത് ജല സമൃദ്ധി.
നീലേശ്വരം പാണ്ടിക്കോട് അങ്കക്കളരി കമാനം റോഡിൽ നാടിനെ വിസ്മയം തീർത്ത് ജല സമൃദ്ധി. ഏകദേശം 50 സെന്റിന് മുകളിൽ റോഡിനു ചുറ്റുമായി വൃത്താകൃതിയിലാണ് പള്ളം സ്ഥിതിചെയ്യുന്നത്. മുൻ കാലങ്ങളിൽ അങ്കക്കളരി, പാണ്ടിക്കോട്, തെക്കൻ ബങ്കളം തുടങ്ങിയ സ്ഥലങ്ങളിലെ ആൾക്കാർ കുളിക്കാനും, നീന്താനും, അലക്കാനും സ്ഥിരമായി വന്നിരുന്നു ഈ പള്ളത്തിൽ.