അന്തർദേശീയ ആയുർവേദ എക്സ്പോയിൽ ബങ്കളം സ്വദേശി വിവി ശിവദാസനും
ഡിസംബർ 12 മുതൽ 15 വരെ ഉത്തരാഖണ്ഡിൽ നടക്കുന്ന ലോക ആയുർവേദ കോൺഗ്രസ് ആൻഡ് ആരോഗ്യ എക്സ്പോയിൽ മടിക്കൈ സ്വദേശി വി വി ശിവദാസനും. കേരളത്തിൽ നിന്നുള്ള 21 നാട്ടുവൈദ്യന്മാരിലാണ് ശിവദാസനും ഇടം പിടിച്ചിട്ടുള്ളത്. 116ലധികം രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള പാരമ്പര്യ നാട്ടുവൈദ്യ ആയുർവേദ ചികിത്സയുമാണ് ക്യാമ്പിൽ ചർച്ച ചെയ്യുക.