ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു
ജനുവരിയിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി വീഡിയോ/ റീൽസ് മത്സരം ഒരുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏറ്റവും മികച്ച അഞ്ചു വീഡിയോകൾക്ക് പതിനായിരം രൂപ വീതവും പ്രശസ്തിപത്രവും സമ്മാനിക്കും. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ മത്സരരാർത്ഥിയുടെ/മത്സരാർത്ഥികളുടെ കോളേജിലുണ്ടായിട്ടുള്ള അടിസ്ഥാന സൗകര്യ