നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം തേർവയലിലെ പി.സി പത്മനാഭനാണ് (75) വ്യാഴാഴ്ച്ച വൈകീട്ടോടെ മരിച്ചത്. ജില്ലാ സഹകരണ ബേങ്ക് റിട്ടേർഡ് സീനിയർ മാനേജരായിരുന്നു. ഭാര്യ: എം.ടി.ഭാർഗവി.മക്കൾ: റോജൻ രഞ്ജിത്ത്