ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വലിയപറമ്പ ഗ്രാമപഞ്ചായത്തിന് അന്താരാഷ്ട്ര അംഗീകാരം
ദുരന്തലഘൂകരണവും കാലാവസ്ഥ വ്യതിയാനവും മുന്‍നിര്‍ത്തി വലിയപറമ്പ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. ഒക്‌ടോബര്‍ 14 മുതല്‍ 18 വരെ ഫിലിപ്പൈന്‍സിലെ മനിലയില്‍ നടക്കുന്ന ഏഷ്യാ പസിഫിക് മിനിസ്റ്റീരിയല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി സജീവന്‍ അംഗീകാരം എറ്റുവാങ്ങും. ഈ