നീലേശ്വരം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്നും കോഴ്സുകൾ മാറ്റാൻ നീക്കം
വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപിതമായതാണ് കണ്ണൂർ സർവകലാശാല. മൂന്ന് ജില്ലകളിലായി ക്യാമ്പസുകൾ സ്ഥാപിച്ചു, അവിടെ ഉന്നത വിദ്യാഭ്യാസത്തിനു അവസരം ഒരുക്കിയാണ് സർവകലാശാല തങ്ങളുടെ സ്ഥാപിത ലക്ഷ്യം നിറവേറ്റുന്നത്. പൊതുവിൽ പിന്നോക്കാവസ്ഥയിലുള്ള കാസർകോടിന്റെ വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ്