ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് തിളക്കമാർന്ന വിജയം
കാഞ്ഞങ്ങാട്: പഞ്ചാബിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മൽസരത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് തിളക്കമാർന്ന വിജയം. അവസാന റൗണ്ടിൽ ഡൽഹി യൂണിവേഴ്സിറ്റിയെയും എംജി യൂണിവേഴ്സിറ്റി കോട്ടയത്തെയും പരാജയപ്പെടുത്തിയാണ് കണ്ണൂർ യൂണിവേഴ്സിറ്റി മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 54 യൂണിവേഴ്സിറ്റികൾ മൽസരത്തിൽ പങ്കെടുത്തു.