ഉദിനൂർ സ്കൂളിൽ പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം 2 പേർക്കെതിരെ കേസ്

ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സേ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 2പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. പഴയങ്ങാടി മാട്ടൂലിലെ എ. എൻ നിഹാദ്, കെ പി സുഹൈൽ എന്നിവർക്കെതിരെ രയാണ് കേസെടുത്തത്. നിഹാദിന്റെ ഹാൾടിക്കറ്റ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി പരീക്ഷ എഴുതുമ്പോഴാണ് സുഹൈൽ പിടിയിലായത്.