The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: train

National
ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം

ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം

ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Obituary
നീലേശ്വരത്തുനിന്നും കാണാതായ മധ്യവയസ്കൻ തലശ്ശേരിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ

നീലേശ്വരത്തുനിന്നും കാണാതായ മധ്യവയസ്കൻ തലശ്ശേരിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ

നീലേശ്വരത്തു നിന്നും കാണാതായ മധ്യവയസ്ക്കനെ തലശ്ശേരിയിൽ തീവണ്ടി മരിച്ച നിലയിൽ കണ്ടെത്തി. കാര്യംകോട്ടെ കുഞ്ഞിക്കണ്ണന്റെ മകൻ എ കെ ബാലനെയാണ് (60)തലശ്ശേരിയിൽ തീവണ്ടി തട്ടി മരിച്ച കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആണ് സംസാരശേഷിയും കേൾവിയും ഇല്ലാത്തബാലനെ കാണാതായത്.

Local
വിനോദയാത്രയ്ക്കിടെ കാണാതായ കരുണാകരൻ നായരെ കണ്ടെത്തി

വിനോദയാത്രയ്ക്കിടെ കാണാതായ കരുണാകരൻ നായരെ കണ്ടെത്തി

വിനോദയാത്രയ്ക്ക് പോയി തിരിച്ചു വരുന്നതിനിടയിൽ തീവണ്ടി യാത്രയ്ക്കിടെ കാണാതായ നീലേശ്വരം ചിറപ്പുറം ആലിൻകീഴിലെ കരുണാകരൻ നായരെ കണ്ടെത്തി. പോലീസും ബന്ധുക്കളും നാട്ടുകാരും തിരിച്ചൽ നടത്തിവരുന്നതിനിടയിൽ ഇന്നലെ രാത്രിയോടെ ഇടപാളിൽ വച്ചാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഞായറാഴ്ച കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കണ്ണൂരിൽ നിന്നും വിമാനം മാർഗ്ഗം കൊച്ചിയിലെത്തി വിനോദയാത്ര കഴിഞ്ഞ്

National
ട്രെയിനിൽ കടത്തിയ നാല് കോടിയുമായി ബി.ജെ.പി ​പ്രവർത്തകനടക്കം മൂന്നുപേർ പിടിയിൽ

ട്രെയിനിൽ കടത്തിയ നാല് കോടിയുമായി ബി.ജെ.പി ​പ്രവർത്തകനടക്കം മൂന്നുപേർ പിടിയിൽ

തമിഴ്നാട്: ചെന്നൈയിൽ ട്രെയിനിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തു. താംബരം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പണം പിടിച്ചത്. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം 3 പേർ അറസ്റ്റിലായി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രിയില്‍ ചെന്നൈയിൽ

Kerala
സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ജനശതാബ്ദി ട്രെയിനില്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ജനശതാബ്ദി ട്രെയിനില്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു. ആദ്യം ഇയാൾ യാത്രക്കാരും

Local
നീലേശ്വരത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് വേണം :ഒപ്പുശേഖരണം ക്യാംപെയിൻ ആരംഭിച്ചു.

നീലേശ്വരത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് വേണം :ഒപ്പുശേഖരണം ക്യാംപെയിൻ ആരംഭിച്ചു.

രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് ആവശ്യപ്പെട്ടുകൊണ്ട് റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആരംഭിച്ച ഒപ്പുശേഖരണ പരിപാടിയുടെ ഭാഗമായി കേരളാ വ്യാപാരി-വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചു കൊണ്ട് ഒപ്പുശേഖരണം നടത്തി. വ്യാപാരഭവനിൽ വെച്ച് നടത്തിയ ചടങ്ങിൽ കൂട്ടായ്മ പ്രസിഡൻ്റ് ഡോ: നന്ദകുമാർ കോറോത്ത് അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി

Local
രാമേശ്വരം എക്സ്പ്രസിന് സ്റ്റോപ്പ് വേണം നീലേശ്വരത്ത് നാളെ ഒപ്പുശേഖരണം

രാമേശ്വരം എക്സ്പ്രസിന് സ്റ്റോപ്പ് വേണം നീലേശ്വരത്ത് നാളെ ഒപ്പുശേഖരണം

പുതുതായി സർവീസ് തുടങ്ങുന്ന രാമേശ്വരം എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ ഒപ്പ് ശേഖരണം നടത്തും. രാവിലെ 8 30 നു നീലേശ്വരം തളിയിൽ ക്ഷേത്രത്തിന് മുൻവശത്ത് ജേസീസിന് സമീപം നടക്കുന്ന ചടങ്ങ് പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം

Local
താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി

താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി

നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും വീടിന്റെയും വാഹനത്തിന്റെയും താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി. ഉടമസ്ഥർ 90 48 45 75 52 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്

National
തീവണ്ടി തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

തീവണ്ടി തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

ഇന്നലെ വൈകിട്ട് ഇക്ബാല്‍ റെയില്‍വേ ഗേറ്റിന് വടക്കുഭാഗം അതിഞ്ഞാല്‍ മാപ്പിള സ്‌കൂളിന് സമീപം തീവണ്ടിതട്ടി മരിച്ച അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചറിഞ്ഞു. വെസ്റ്റ് ബംഗാള്‍ നാദിയനാസിര്‍പൂര്‍ സ്വദേശികളായ ദീന്‍മുഹമ്മദ് മാലിഖിന്റെ മകന്‍ സന്തുമാലിഖ്(32), മൊയ്തീന്‍ ഷെയ്ഖിന്റെ മകന്‍ ഫാറൂഖ് ഷെയ്ക്ക്(23) എന്നിവരാണ് തീവണ്ടിതട്ടി മരിച്ചത്. കൊളവയലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ ഇരുവരും

Local
കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മ സ്വീകരണം നൽകി

കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മ സ്വീകരണം നൽകി

പരീക്ഷണാടിസ്ഥാനത്തിൽ നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ച കച്ചെഗുഡ എക്സ്പ്രസ്സിന് റെയിൽവെ വികസന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് ഡോ. നന്ദകുമാർ കോറോത്ത്, സെക്രട്ടറി കെ.വി.സുനിൽരാജ്, 1987-88 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി കെ.വി പ്രിയേഷ് കുമാർ, സി.കെ അബ്ദുൾ സലാം, കെ.എസ്.എസ്.പി. യു നേതാവ് എ.വി

error: Content is protected !!
n73