വീടുകളിൽ ത്യാഗരാജ സ്വാമികൾ എത്തി “ഉഞ്ഛവൃത്തി” സ്വീകരിച്ചു.
കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗ ബ്രഹ്മ സംഗീത സഭയുടെ നേതൃത്വത്തിൽ നടന്ന സംഗീതോൽസവം ത്യാഗരാജ- പുരന്ദരദാസ സ്മരണകളാൽ ശ്രദ്ധേയമായി. ഉപജീവനത്തിനു വേണ്ടി ത്യാഗരാജ സ്വാമികൾ ഭിക്ഷ യാചിച്ചതിൻ്റെ പ്രതീകമായി നഗരത്തിൽ ഉഞ്ഛവൃത്തി നടന്നു. ശിഷ്യരുമൊത്ത് സ്വാമികൾ കീർത്തനങ്ങൾ പാടി വീടുകളിൽ ചെന്ന് ഭിക്ഷ ചോദിക്കും. ഒരുദിവസത്തേക്ക് ആവശ്യമുള്ളത് മാത്രമാണ് ഭിക്ഷയായി