പ്രതിരോധ കാഹളം മുഴക്കി ‘ഇന്ത്യാ സ്റ്റോറി ‘: പരിഷത്ത് നാടകയാത്ര പ്രയാണം തുടങ്ങി
ചെറുവത്തൂർ : നന്മകളെ കൺകെട്ടു വിദ്യയാക്കി കൺമുന്നിൽ നിന്ന് മറയ്ക്കുമ്പോൾ പ്രതിരോധത്തിൻ്റെ കാഹള ധ്വനി മുഴക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നാടകയാത്ര - ഇന്ത്യ സ്റ്റോറി - ജില്ലയിൽ പ്രയാണം തുടരുന്നു. അദൃശ്യമാക്കുന്ന വാനിഷിംഗ് ഗെയിമായി രാജ്യഭരണം മാറുമ്പോൾ ഏഴ് പതിറ്റാണ്ടിലേറേ കാലം മാനവികത ഉയർത്തിപ്പിടിച്ചു