താമരശ്ശേരി വിദ്യാർത്ഥി സംഘർഷം: പരിക്കേറ്റ വിദ്യാർത്ഥി മരണപ്പെട്ടു
കോഴിക്കോട് ∙ താമരശ്ശേരിയിൽ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി മരണപ്പെട്ടു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു മരണപ്പെട്ടത്. തലക്ക് പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു ഷഹബാസ്. ഇന്നു പുലർച്ചെ ഒന്നിനാണു മരിച്ചത്.